സഹകരണ ബാങ്കിന്റെ വൈ-ഫൈ നെറ്റ്‌വർക്ക് നെയിം “പാകിസ്ഥാൻ സിന്ദാബാദ്”… പേര് മാറ്റിയത്…

ബാങ്കിന്റെ വൈ-ഫൈ നെറ്റ്‌വർക്ക് നെയിം “പാകിസ്ഥാൻ സിന്ദാബാദ്” എന്ന് കണ്ടതിനെത്തുടർന്ന് കേസെടുത്ത് പൊലീസ്. കർണാടകയിൽ പ്രവർത്തിക്കുന്ന ഒരു സഹകരണബാങ്കിന്റെ ബാങ്കിന്റെ വൈ-ഫൈ കണക്ഷനിലാണ് ഇത്തരത്തിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വൈ-ഫൈയുടെ പേരായി നൽകിയിരുന്നത്. ബെംഗളൂരുവിലെ ജിഗാനി കല്ലുബാലു സഹകരണ ബാങ്കിന്റെ വൈ-ഫൈ കണക്ഷനിലാണ് പേര് കണ്ടെത്തിയത്. ബാങ്ക് പരിസരത്ത് നിന്ന് വൈഫൈ കണക്ഷനുകൾ നോക്കുന്ന സമയം സംഭവം ഗോവർദ്ധൻ സിംഗ് എന്നയാളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇയാളാണ് വിവരം പൊലീസിന് കൈമാറിയത്.
സംഭവത്തിൽ ബാങ്ക് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തപ്പോൾ വൈ-ഫൈ റിപ്പയർ ചെയ്യുകയായിരുന്നുവെന്നും ഇതിനായി ഒരു പ്രാദേശിക ടെക്നീഷ്യനെ വിളിച്ച് വരുത്തിയിരുന്നുവെന്നുമാണ് ബാങ്ക് അധികൃതർ നൽകിയ വിശദീകരണം. എന്നാൽ വൈഫൈ നെയിം മാറിയതിന് പിന്നാലെ ടെക്നീഷ്യൻ ബാങ്ക് വിട്ടുപോയിരുന്നു. ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കി. ടെക്നീഷ്യനെ കണ്ടെത്താനായി പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ ഗോവർദ്ധൻ സിംഗിന്റെ പരാതിയിന്മേൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവം ഒരു തമാശയ്ക്ക് ചെയ്തതാണോ അതോ ഇതിന് പിന്നിൽ വർഗീയ വികാരം പ്രകോപിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമുണ്ടോ എന്നകാര്യങ്ങൾ ഉൾപ്പെടെ അന്വേഷിക്കുകയാണ്.



