‘ഉണ്ണി മുകുന്ദന് പലതരം ഫ്രസ്ട്രേഷൻ’.. മർദ്ദന കാരണം ‘നരിവേട്ട’.. നടനെതിരെ കേസെടുത്ത് പൊലീസ്…

നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പൊലീസ്. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.  ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പറയുന്നു.

ഇന്നലെ രാവിലെ തന്‍റെ ഫ്ലാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദിച്ചത്. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ പറഞ്ഞു. പലതരം ഫ്രസ്ട്രേഷനുണ്ട് ഉണ്ണി മുകുന്ദനെന്ന് വിപിൻ പറയുന്നു. സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്‍മാറി. കൂടെയുള്ളവരോടാണ് ഉണ്ണി ഫ്രസ്ട്രേഷൻ തീർക്കുന്നതെന്നും വിപിൻ പറഞ്ഞു. ആറ് വർഷമായി താൻ ഉണ്ണിയുടെ മാനേജരാണ്. നരിവേട്ടയെ കുറിച്ച് പോസ്റ്റ് ഇട്ടതിന് പിന്നാലെ ഫോണിൽ അസഭ്യം പറഞ്ഞു. പിന്നാലെ ഫ്ലാറ്റിലെത്തി മർദിക്കുകയായിരുന്നുവെന്നും വിപിൻ പറഞ്ഞു. 18 വർഷമായി താനൊരു സിനിമ പ്രവർത്തകനാണെന്ന് വിപിൻ പറയുന്നു. പല സിനിമകൾക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ട്. സിനിമാ സംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും. വിശദമായ മൊഴി പൊലീസിന് നൽകിയിട്ടുണ്ടെന്നും വിപിൻ പറഞ്ഞു. 

Related Articles

Back to top button