രാഹുല്‍ മാങ്കൂട്ടത്തിലിൻറെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാതെ പൊലീസ്.. രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം…
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന നിലപാടിൽ പൊലീസ്. പൊലീസ് രാഷ്ട്രീയം കളിക്കുന്നുവെന്നും പ്രചാരണരംഗത്ത് നിന്ന് മാറ്റിനിര്‍ത്താനാണ് ശ്രമമെന്നും രാഹുൽ പ്രതികരിച്ചു.എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയില്‍ രാഹുല്‍ ഇളവ് തേടിയിരുന്നു. ഇളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് പൊലീസ് നിലപാടെടുത്തത്.




