പി സി ജോർജിൻ്റെ വിദ്വേഷ പ്രസംഗം.. പൊലീസ് നീക്കങ്ങളിൽ ദുരൂഹത…

പി സി ജോർജിൻ്റെ തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തിൽ പൊലീസ് നടപടികൾ വൈകുന്നതിനെതിരെ പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് ടി അനീഷ്. ജാമ്യ വ്യവസ്ഥകളുടെ ലംഘനം ഉണ്ടായിട്ടും പൊലീസ് കാര്യമായി ഇടപെടുന്നില്ലെന്ന് പരാതിക്കാരൻ പറയുന്നു. പൊലീസ് നീക്കങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. എന്നാൽ നിയമോപദേശം ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം. കേരളത്തില്‍ വര്‍ഗീയത കൂടുന്നുവെന്നതടക്കമുള്ള പരാമർശങ്ങളായിരുന്നു പി സി ജോർജ് നടത്തിയത്. മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് മാറുന്നത് ഗുണകരമല്ലെന്ന് പി സി ജോർജ് പറഞ്ഞിരുന്നു.

Related Articles

Back to top button