ഭ‌‌ർത്താവിനെയും സഹോദരിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു… ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു’.. പരാതിയുമായി വനിതാ കോൺസ്റ്റബിൾ

ഭ‌ർത്താവായ പൊലീസ് കോൺസ്റ്റബിളിനും കുടുംബത്തിനുമെതിരെ പരാതി നൽകി വനിതാ കോൺസ്റ്റബിൾ. തന്റെ ഭർത്താവിനെയും ഭ‌ർതൃ സഹോദരിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിനെത്തുടർന്ന് പരാതിക്കാരിയെ കുടുംബം ശാരീരകമായി ആക്രമിച്ചുവെന്നുമാണ് കേസ്. ഇതിന്റെ ഭാ​ഗമായി യുവതിയെക്കൊണ്ട് നി‌ർബന്ധിച്ച് സാനിറ്റൈസ‌ർ കുടിപ്പിച്ചുവെന്നും, ഇതെത്തുടർന്നുണ്ടായ ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ബിഎൻഎസ് സെക്ഷൻ 85 (ഭർത്താവ് അല്ലെങ്കിൽ ഭർത്താവിന്റെ ബന്ധുക്കളുടെ പീഡനം), 115(2) ( ആക്രമിച്ച് പരിക്ക് വരുത്തുക), 351(3) ( ഭീഷണിപ്പെടുത്തുക), സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരവും കേസ് രജിസ്റ്റ‌‍ർ ചെയ്തിട്ടുണ്ടെന്നും ബിസൽപുര്‍ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സഞ്ജീവ് ശുക്ല പറഞ്ഞു.

Related Articles

Back to top button