യുവതിയെ ചോദ്യം ചെയ്തു, പിന്നാലെ തിരുവനന്തപുരത്തെ മസാജ് പാർലറുകളിലും സ്പാ കേന്ദ്രങ്ങളിലും പൊലീസിന്റെ റെയ്ഡ്….

നഗരത്തിലെ മസാജ് പാർലറുകളിലും സ്പാ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്. ഇത്തരം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നുവെന്ന വിവരത്തിലാണ് റെയ്ഡ് നടത്തിയത്. കഴക്കൂട്ടത്തെ സ്പായിലെ ജീവനക്കാരിയെ ലഹരി മരുന്നായ എംഡിഎംഎയുമായി ഷാഡോ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. സ്പാ, മസാജ് കേന്ദ്രങ്ങളിൽ കൂടുതൽ ആളുകളെത്തുന്ന ദിവസം തെരഞ്ഞെടുത്താണ് പൊലീസ് റെയ്ഡ് നടത്തിയത്. ലഹരിക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് പൊലീസ് റെയ്ഡ് നടത്തുന്നത്

Related Articles

Back to top button