മോഷണക്കേസിലെ പ്രതിയെ പൊലീസ് പിന്തുടർന്നു.. മക്കളെ കാറിനുള്ളിൽ പൂട്ടിയിട്ട് യുവാവ് ഓടി രക്ഷപ്പെട്ടു.. ഒടുവിൽ….

മോഷണക്കേസുകളിൽ പ്രതിയായി മുങ്ങിനടന്ന യുവാവ് പൊലീസ് പിന്തുടർന്നതോടെ കാറിൽ കുട്ടികളെ പൂട്ടിയിട്ട ശേഷം രക്ഷപ്പെട്ടു. കോഴിക്കോട്, കരിങ്കുന്നം സ്റ്റേഷനുകളിലടക്കം മോഷണക്കേസുകളിൽ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്ത് (36) ആണ് രക്ഷപ്പെട്ടത്.പൊലീസ് ജീപ്പ് കണ്ടയുടൻ ഊടുവഴിയിലൂടെ ശ്രീജിത്ത് കാറുമായി പാഞ്ഞു. ഇയാളുടെ രണ്ട് മക്കളും കാറിലുണ്ടായിരുന്നു. വഴി തീർന്നയിടത്ത് കുട്ടികളെ കാറിൽ പൂട്ടിയിട്ട ശേഷം താക്കോലുമായി ഓടിപ്പോകുകയായിരുന്നു.

പിന്നാലെയെത്തിയ പൊലീസ് കാറിലിരുന്നു നിലവിളിക്കുന്ന കൊച്ചു കുട്ടികളെയാണ് കണ്ടത്. ഡ്യൂപ്ലിക്കേറ്റ് താക്കോലെത്തിച്ച് കാർ തുറന്നു കുട്ടികളെ പുറത്തെത്തിച്ചു.ശ്രീജിത്തിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Related Articles

Back to top button