കോൾ ചെയ്യാനെന്ന വ്യാജേന യുവാവിൻ്റെ ഫോണുമായി മുങ്ങി.. കയ്യോടെ പൊക്കി പോലീസ്…

ഫോൺ കോൾ ചെയ്യാനെന്ന് തെറ്റിദ്ദരിപ്പിച്ച് യുവാവിൻ്റെ മൊബൈൽ ഫോൺ വാങ്ങി കടന്നുകളഞ്ഞ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം കോഴിക്കോട് രാധാ തിയറ്ററിനടുത്തായിരുന്നു സംഭവം. പരാതി ലഭിച്ചതിനെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതോടെയാണ് ആളെ തിരിച്ചറിഞ്ഞത്. കാസർകോട് ചെങ്കളം സ്വദേശി അലി അസ്‌കറിനെയാണ് (25) കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

പുതിയങ്ങാടി സ്വദേശിയായ യുവാവിനോട് ഒരു കോൾ ചെയ്യട്ടെ എന്നാവശ്യപ്പെട്ട് അലി മൊബൈൽ ഫോൺ വാങ്ങുകയായിരുന്നു. ഫോൺ ചെയ്തുകൊണ്ട് അൽപം അകലേക്ക് മാറിയ ഇയാൾ പിന്നീട് ഇവിടെ നിന്ന് വിദഗ്ധമായി മുങ്ങി. എന്നാൽ മണിക്കൂറുകൾക്കകം കോഴിക്കോട് ബീച്ച് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

എസ്‌ഐ ശ്രീസിത, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, ജലീൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Related Articles

Back to top button