സ്ത്രീത്വത്തെ അപമാനിച്ചു.. ഷാജന്‍ സ്‌കറിയക്കെതിരെ കേസ്…

മറുനാടൻ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്. യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് ഹില്‍പാലസ് പൊലീസ് കേസെടുത്തത്. വീഡിയോയ്ക്ക് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ കമന്റ് ചെയ്ത നാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഭാരതീയ ന്യായ സന്‍ഹിത 79, 75(3), 3(5) എന്നീ വകുപ്പുകളും ഐടി ആക്ട് 67 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം വിവാഹച്ചടങ്ങളില്‍ പങ്കെടുത്ത് മടങ്ങവെ ഷാജന്‍ സ്‌കറിയക്ക് നേരെ യുവാക്കളുടെ ആക്രമണം ഉണ്ടായിരുന്നു.ഷാജന്‍ സഞ്ചരിച്ച വാഹനത്തില്‍ ഥാര്‍ ഇടിച്ച് വാഹനം നിര്‍ത്തിച്ച ശേഷമാണ് ആക്രമണം നടത്തിയത്.

Related Articles

Back to top button