സിപിഐഎം നേതാക്കള്‍ക്കെതിരായ ഭീഷണി.. പി വി അന്‍വറിനെതിരെ കേസ്… വീണ്ടും കുരുക്കിലേക്ക് അൻവർ…..
സിപിഐഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിന് മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസ്.ചുങ്കത്തറയില്‍ വെച്ച് ഭീഷണി പ്രസംഗം നടത്തിയതിനാണ് അന്‍വറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് .എടക്കര പൊലീസാണ് സിപിഐഎം നേതൃത്വം നല്‍കിയ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.കൂറുമാറിയ പഞ്ചായത്തംഗം നുസൈബയുടെ ഭര്‍ത്താവ് സുധീര്‍ പുന്നപ്പാലയെ ഭീഷണിപ്പെടുത്തിയതിന് സിപിഐഎം ഏരിയാ സെക്രട്ടറിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു .