​പോലീസ്  ജീവിതം അവസാനിച്ചു, ജീവിക്കാൻ ഇനിയെന്ത് ചെയ്യുമെന്ന ചോദ്യമുണ്ട്;  ഉമേഷ് വള്ളിക്കുന്ന്

പോലീസ്  സേനയിൽനിന്നും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സീനിയർ സിവിൽ പോലീസ്  ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്ന്. പുറത്താക്കിയ ഉത്തരവ് നൽകാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥരുടെ നടപടികളെ വിമർശിച്ചും തനിക്കൊപ്പം നിന്നവർക്കെല്ലാം നന്ദി പറഞ്ഞുമാണ് ഉമേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.

‘പത്തനംതിട്ട എസ്പിയുടെ പ്രത്യേക ദൂതൻ ഒരു കോൾ പോലും ചെയ്യാതെ വീട് കണ്ടുപിടിച്ച് കള്ളനെ പിടിക്കാൻ പോകുന്നത് പോലെ വാഹനമൊക്കെ ദൂരെ വെച്ച് പതുങ്ങി വന്ന് ബെല്ലടിക്കുകയായിരുന്നു. വീട്ടിൽ താനില്ലെന്ന് വീട്ടിലുള്ളവർ അവരോട് പറഞ്ഞെങ്കിലും വിശ്വാസം വരാത്ത അവർ അകത്തു കേറിക്കോട്ടെ എന്ന് ചോദിച്ച് അകത്തു കയറി കാത്തിരുന്നു. താൻ എത്തി ഉത്തരവ് കൈപ്പറ്റി. എന്നാൽ അവർ തിരിച്ചു പോയ ശേഷമാണ്, അവരുടെ സാന്നിധ്യം ഉണ്ടാക്കിയ അസ്വസ്ഥതയെക്കുറിച്ച് വീട്ടിലുണ്ടായിരുന്നവർ പറഞ്ഞത്. സ്ത്രീകൾ മാത്രമുള്ള, പരിചയമില്ലാത്ത ഒരു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ പുരുഷുക്കളായ പോലീസുകാർ  മിനിമം മര്യാദ കാണിക്കണം. ഒരു കോൾ ചെയ്താൽ ഓർഡർ വാങ്ങാതെ മുങ്ങുന്ന പോലീസുകാരനാണ് താനെന്ന് പത്തനംതിട്ട എസ് പിക്കോ വന്ന പൊലീസ് ഓഫീസർക്കോ ചിന്തയുള്ളത് കൊണ്ടാണ് ഈ പെരുമാറ്റം എങ്കിൽ സഹതാപം മാത്രമേയുള്ളു’വെന്ന് ഉമേഷ് പറയുന്നു.

Related Articles

Back to top button