വീടിനടുത്ത് ചപ്പുചവറുകൾ ഇട്ടു.. ഇരട്ടകളായ പൊലീസ് സഹോദരന്മാർ തമ്മിൽ അടിയോടടി.. ഒരാൾക്ക്…

ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി.സംഭവത്തിൽ ഒരാളുടെ കൈ ഒടിഞ്ഞു.പഴയന്നൂർ സ്റ്റേഷനിലെ എസ് ഐ പ്രദീപ്കുമാറിന്റെ കൈ ആണ് ഒടിഞ്ഞത്.വടക്കാഞ്ചേരി സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ദിലീപ് കുമാറും ഭാര്യയും ചേർന്ന് മർദ്ദിച്ച് കൈ ഓടിച്ചുവെന്നാണ് പരാതി.പരുക്കേറ്റ പ്രദീപ് കുമാർ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സഹോദരന്മാർ തമ്മിലുള്ള കുടുംബ പ്രശ്നത്തെ തുടർന്നാണ് കയ്യാങ്കളി നടന്നത്. ചേലക്കരയിലെ വീടിന് മുന്നിലായിരുന്നു സംഭവം ഉണ്ടായത്.

വീടിനടുത്ത് ചപ്പുചവറുകൾ ഇട്ടതുമായി ബന്ധപ്പെട്ട വിഷയമാണ് കൈയ്യാങ്കളിയിലെത്തിയത്. ഇരുവരും ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങി. പൊലീസ് സ്റ്റേഷനിലേക്ക് വിവരം നൽകിയതായി ആശുപത്രി അറിയിച്ചു. ഇരുവരും തമ്മിൽ നേരത്തെ അതിർത്തി തര്‍ക്കവും സ്വത്ത് തർക്കവും നിലനിന്നിരുന്നു. ചേലക്കരയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ദിലീപ് കുമാറിനെ അടുത്തിടെ വടക്കാഞ്ചേരിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Related Articles

Back to top button