അതിസുരക്ഷ മേഖലയിൽ നിന്ന് എംപിയുടെ മാല മോഷ്ടിച്ച സംഭവം.. പ്രതി പിടിയില്‍..

ദില്ലിയിൽ അതിസുരക്ഷ മേഖലയിൽ നിന്ന് കോൺഗ്രസ് എംപി ആര്‍ സുധയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മോഷ്ടാവിൽ നിന്ന് പൊലീസ് മാല കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രഭാത സവാരിടെ എംപിയുടെ നാല് പവന്റെ സ്വർണ്ണമാല മോഷ്ടാവ് കവർന്നത്. അതിസുരക്ഷാമേഖലയിലായിരുന്നു സംഭവം

തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള പാർലമെന്റ് അംഗമായ സുധ രാമകൃഷ്ണൻ, ഡിഎംകെയുടെ രാജാത്തിയുമൊത്ത് ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കുമ്പോഴാണ് മോഷ്ടാക്കൾ മാല പൊട്ടിച്ചത്. സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ച് എത്തിയ ഒരാൾ തന്റെ കഴുത്തിലെ സ്വർണമാല കവരുകയായിരുന്നുവെന്ന് എംപി പറഞ്ഞു. മോഷണ ശ്രമത്തിനിടെ എംപിക്ക് നേരിയ പരിക്കേറ്റു. രാവിലെ 6.15 നും 6.20 നും ഇടയിൽ, ഞങ്ങൾ പോളണ്ട് എംബസിയുടെ ഗേറ്റ്-3 നും ഗേറ്റ്-4 നും സമീപം നടന്നപ്പോൾ ഹെൽമെറ്റ് ധരിച്ച് മുഖം പൂർണ്ണമായും മറച്ച് ഒരു സ്കൂട്ടിയിൽ സഞ്ചരിച്ച ഒരാൾ എതിർദിശയിൽ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു എന്റെ സ്വർണ്ണ ചെയിൻ തട്ടിയെടുത്ത് ഓടിപ്പോയെന്നും എംപി പറഞ്ഞു.

Related Articles

Back to top button