മദ്യം വാങ്ങാൻ കാശിനായി കാണിക്ക വഞ്ചി കുത്തി തുറന്നു..ഒറ്റ രാത്രികൊണ്ട് കള്ളനെ പൊക്കി പൊലീസ്…

മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ കാണിക്ക വഞ്ചി കുത്തി തുറന്നയാളെ ഇടുക്കിയിലെ വണ്ടിപ്പെരിയാർ പൊലീസ് പിടികൂടി. മഞ്ചുമല അരുൺ ഭവനിൽ ആനന്ദ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.ഇടുക്കിയിലെ വണ്ടിപ്പെരിയാർ ടൗണിലുള്ള അസംപ്ഷൻ ദേവാലയത്തിൻ്റെ കുരിശടിക്ക് മുന്നിലുള്ള സ്റ്റീൽ കാണിക്ക വഞ്ചിയാണ് ആനന്ദ് കുമാർ രാത്രി കുത്തി തുറന്നത്. രാത്രി 12 മണിക്ക് കഴിഞ്ഞ് തട്ടുകടകൾ ഉൾപ്പെടെ അടച്ചതിന് ശേഷമായിരുന്നി സംഭവം. മോഷ്ടാവിനെക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ ആരംഭിക്കുകയായിരുന്നു. രാവിലെ ടൗണിൽ നിന്നും ആനന്ദകുമാറിനെ പിടികൂടി.

മദ്യം വാങ്ങാൻ പണം കണ്ടെത്താനാണ് കാണിക്ക വഞ്ചി കുത്തി തുറന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. 1500 ഓളം രൂപയാണ് ഇയാൾ മേഷ്ടിച്ചത്. ഹോട്ടൽ ജീവനക്കാരനായ ആനന്ദ് കുറച്ച് നാളുകളായി വാടകവീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്. പൊലീസ് പിടിയിലാകുമ്പോഴും ഇയാൾ മദ്യ ലഹരിയിലായിരുന്നു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button