സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പത്താം ക്ലാസുകാരിയോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടു.. പിടിവീണു…

സിനിമാ സംവിധായകന്‍ ചമഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് നഗ്ന ചിത്രം ആവശ്യപ്പെട്ട യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് കാട്ടിപ്പളം നാരായണീയം വീട്ടില്‍ ഷിബിനെ (29) ആണ് ബേപ്പൂര്‍ പൊലീസ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെടുക ആയിരുന്നു.

ബേപ്പൂര്‍ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട്, താന്‍ സിനിമ സംവിധായകന്‍ ആണെന്നും സിനിമയില്‍ അഭിനയിപ്പിക്കാം എന്നും വാഗ്ദാനം ചെയ്താണ് ചിത്രങ്ങള്‍ ആവശ്യപ്പെട്ടത്. ഫോണ്‍ വിളിച്ചും വാട്‌സാപ് മെസേജ് അയച്ചും ലൈംഗിക ഉദ്ദേശത്തോടെ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി വീട്ടുകാരുടെ സഹായത്തോടെ പോലിസില്‍ പരാതി നല്‍കി.കേസ് രജിസ്റ്റര്‍ ചെയ്ത ബേപ്പൂര്‍ പൊലീസ് സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button