മറ്റു വിദ്യാർത്ഥികൾ ഓണാവധിക്ക് വീട്ടിൽ പോയി… പ്രീമെട്രിക് ഹോസ്റ്റലിൽ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി.. വാർഡനെ അറസ്റ്റ് ചെയ്തു..

പ്രീമെട്രിക് ഹോസ്റ്റലിൽ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലെ വാർഡൻ മാലോം കാര്യോട്ട് ചാൽ സ്വദേശി രാജേഷി( 42) നെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോസ്റ്റലിലാണ് സംഭവം. മറ്റു വിദ്യാർത്ഥികൾ ഓണാവധിക്ക് വീട്ടിൽ പോയ സമയത്താണ് വാർഡൻ കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പൊലീസിൽ അറിയിച്ചതോടെ വാർഡനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Back to top button