യുവാക്കളെ മർദ്ദിച്ചതിനെ തുടർന്ന് കാണാതായി… ഒളിവിൽ കഴിഞ്ഞിരുന്നത് സ്വന്തം വീടിന്റെ മച്ചിൽ..വധശ്രമക്കേസിലെ പ്രതി..

വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന വധശ്രമക്കേസ് പ്രതിയെ പൊലീസ് പിടികൂടി. കപ്പൂര്‍ കാഞ്ഞിരത്താണി സ്വദേശി സുല്‍ത്താന്‍ റാഫിയാണ് രണ്ടാഴ്ചയായി മച്ചിന്റെ മുകളിൽ കയറി ഒളിച്ചിരുന്നത്. ആഗസ്റ്റ് നാലിന് ഞാങ്ങാട്ടിരിയില്‍ വെച്ച് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തെ തുടർന്ന് സുൽത്താനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പ്രതി നാടുവിട്ടെന്നാണ് പൊലീസിന് ആദ്യം ലഭിച്ച സൂചന. തുടർന്ന് മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ വീടിന്റെ മച്ചില്‍ ഒളിച്ചിരുന്ന സുല്‍ത്താന്‍ റാഫിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

സ്വന്തം വീടിന്റെ സമീപത്ത് സുല്‍ത്താന്‍ റാഫിയുടെ ടവര്‍ലൊക്കേഷന്‍ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മച്ചില്‍ നിന്നും സുല്‍ത്താന്‍ റാഫിയെ പൊലീസ് പിടികൂടിയത്. മച്ചിൽ നിന്ന് ഇറങ്ങാൻ സുൽത്താൻ ആദ്യം കൂട്ടാക്കിയിരുന്നില്ല. പൊലിസിന്റെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാൾ താഴെയിറങ്ങിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുൽത്താനെന്ന് പൊലീസ് പറയുന്നു. അടുക്കളയോട് ചേർന്നുള്ള മച്ചിന്റെ മുകളിലാണ് ഇയാൾ ഒളിച്ചിരുന്നത്.

Related Articles

Back to top button