കൊലപാതക ശ്രമത്തിന് പിന്നാലെ സുൽത്താനെ കാണ്മാനില്ല.. വീട്ടുകാർക്കും അറിയില്ല.. ഒടുവിൽ പൊലീസെത്തി.. മച്ചിൽ നിന്നും പൊക്കി….

വധശ്രമക്കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ നിന്ന് ദിവസങ്ങൾക്ക് ശേഷം പിടികൂടി പൊലീസ്. കപ്പൂർ കാഞ്ഞിരത്താണി സ്വദേശി സുൽത്താൻ റാഫിയാണ് തൃത്താല പൊലീസിൻ്റെ പിടിയിലായത്. പാലക്കാട് തൃത്താലയിലാണ് സംഭവം. ഞാങ്ങാട്ടിരിയിൽ വച്ച് യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ വധശ്രമത്തിന് സുൽത്താൻ റാഫിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ സുൽത്താനെ കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എന്നാൽ യാതൊരു വിവരവും ഇല്ലായിരുന്നു.
ഇതിനിടെ ഇന്നലെയാണ് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന സുൽത്താൻ റാഫിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.തുടർന്ന് പോലീസെത്തി ഏറെ നേരുത്തെ പരിശ്രമത്തിനൊടുവിൽ ഇയാളെ താഴെയിറക്കുകയായിരുന്നു.