ആലപ്പുഴയിൽ കാപ്പ കേസ് പ്രതി പിടിയിൽ
അമ്പലപ്പുഴ: പുന്നപ്രയിൽ കാപ്പ കേസ് പ്രതി പിടിയിൽ.പുന്നപ്ര വടക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് പണിക്കൻവെളി വീട്ടിൽ വിഷ്ണു ( 33 ) നെയാണ് കാപ്പാ നിയമപ്രകാരം അറസ്റ്റു ചെയ്തത്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നതിനാൽ അമ്പലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.എൻ. രാജേഷിന്റെ നിർദ്ദേശപ്രകാരം പുന്നപ്ര പൊലീസ് ഇൻസ്പെക്ടർ ടി.എൽ. സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിൽ ജി.എസ്സ്.ഐ അബ്ദുൾ സത്താർ, എസ്സ്.സി.പി.ഒ വി.അനിൽ കുമാർ, എം.ആർ. രതീഷ് ,സി.ആർ. അമർജ്യോതി,അബുബക്കർ സിദ്ധിഖ്, ജോജോ, എന്നിവർ ചേർന്നാണ് പിടികൂടിയത്.




