വിദേശത്തുള്ള എട്ടുവയസ്സുകാരി പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത് അമ്പലപ്പുഴ സ്വദേശിനി…പോക്‌സോ കേസ് പ്രതി…

അമ്പലപ്പുഴ: പുന്നപ്രയിൽ പോക്സോ കേസ് പ്രതി പിടിയിൽ.
ദിബായ് വർക്കാ എന്ന സ്ഥലത്തുള്ള വീട്ടിൽ കുട്ടിയെ നോക്കുവാൻ ഏൽപിച്ച വേലക്കാരി 8 വയസ്സ് പ്രായമുളള പെൺകുട്ടിയെ ലൈംഗീകമായി പീഢിപ്പിച്ച കേസ്സിലെ പ്രതിയായ പുന്നപ്ര തെക്കു പഞ്ചായത്ത് പതിനാലാം വാർഡ് പുതുവലിൽ ജ്യോതിയെ ആണ് പുന്നപ്ര പൊലീസ് അറസ്റ് ചെയ്തത്. 2021 മുതൽ 2024 ജൂൺ 3 വരെ പലതവണ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുന്നപ്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ
സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിൽ എസ്സ്.സി.പി.ഒ രാജേഷ്, എസ്സ്.സി.പി.ഒ രതീഷ്, എസ്സ്.സി.പി.ഒ അബൂബക്കർ സിദ്ദിഖ്, സിപി.ഒ കാർത്തിക, സി.പി.ഒ സുമിത്ത് എന്നിവർ ചേർന്ന് ഇടുക്കിയിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്.

Back to top button