പൊലീസിനെ വട്ടംചുറ്റിച്ച് പ്രതി… കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ‘തപ്പി’ പൊലീസ്…
തിരുവനന്തപുരം പേരൂര്‍ക്കട ആശുപത്രിയില്‍നിന്ന് പൊലീസിനെ വെട്ടിച്ച് ഓടിപ്പോയ മോഷണക്കേസ് പ്രതിക്കായി തിരച്ചില്‍ തുടരുന്നു. ചാക്ക ബാലനഗര്‍ സ്വദേശി അനൂപ് ആന്റണി (30) ആണ് പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി കടന്ന് കളഞ്ഞത്. തിരുവല്ലം പൊലീസ് പിടികൂടി പേരൂര്‍ക്കട പൊലീസിനു കൈമാറിയ പ്രതിയാണ് അനൂപ്. തിരുവല്ലം സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ അക്രമം നടത്തിയതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയിലെ ക്ഷേത്രമോഷണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പേരൂര്‍ക്കട പൊലീസിന് ഇയാളെ കൈമാറുകയായിരുന്നു.തുടർന്ന് ദേഹപരിശോധനയ്ക്കായി പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന പൊലീസിനെ വെട്ടിച്ച് പ്രതി ഓടിപ്പോയത്.
ഒരു എസ്ഐയും രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരും ഹോംഗാര്‍ഡും കൂടെയുണ്ടായിരുന്നിട്ടും പ്രതി രക്ഷപ്പെട്ടത് അസ്വാഭാവികമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.