‘സംഘപരിവാര് നട്ടുവളര്ത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത്…പിണറായി വിജയന്
തിരുവനന്തപുരം: സുപ്രീം കോടതിയില് ചീഫ് ജസ്റ്റിസ് ബി ആര് ഗവായിക്ക് നേരെ ഷൂ വലിച്ചെറിയാന് അഭിഭാഷകന് ശ്രമിച്ച സംഭവത്തില് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംഘപരിവാര് നട്ടുവളര്ത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയില് ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്നായിരുന്നു സംഭവത്തില് പിണറായി വിജയന്റെ പ്രതികരണം. ബഹു. ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്ക്കു നേരെ കോടതി മുറിയില് നടന്ന അക്രമ ശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കില് കുറിച്ചു.



