ഭിന്നശേഷിക്കാരിയെ ഫിസിയോതെറാപ്പിക്കിടെ പീഡിപ്പിച്ച കേസ്…ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരനെന്ന് പോക്‌സോ കോടതി…
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സക്കിടയില്‍ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് നെയ്യാറ്റിന്‍കര സ്വദേശി ഷിനോജ് കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം പി ഷിബു നാളെ ശിക്ഷ പ്രഖ്യാപിക്കും.
ഭിന്നശേഷിക്കാരിയായ കുട്ടിയെ പതിനാറു വയസ്സുപ്പോള്‍ മാതാപിതാക്കള്‍ തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്കായി കൊണ്ടുപോവുകയായിരുന്നു. അവിടെ ജോലി ചെയ്തിരുന്ന ഷിനോജ് കുട്ടിയുടെ വീട്ടില്‍ ചെന്ന് ഫിസിയോതെറാപ്പി ചെയ്യാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. വീട്ടില്‍ ചികിത്സക്കിടെയാണ് ഷിനോജ് കുട്ടിയെ പീഡിപ്പിച്ചത്.
കുട്ടിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.