ഹരിപ്പാട് പോക്സോ കേസ്…. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി പിടിയിൽ…..

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പോക്സോ കേസ് പ്രതി പിടിയിൽ. തൃക്കുന്നപ്പുഴ മരയ്ക്കാർ പറമ്പിൽ ഷാനവാസിനെയാണ് (38) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് മാസത്തിലാണ് ഇയാൾക്കെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിത്. തുടർന്ന് ഇയാൾ വിദേശത്തും മറ്റ് ജില്ലകളിലുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

ഷാനവാസിനെ പിടികൂടാനായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ, പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. കായംകുളം ഡിവൈഎസ്പി ബാബുകുട്ടന്റെ നീർദേശാനുസരണം തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷന് സബ് ഇൻസ്പെക്ടർ അജിത്ത്, സബ് ഇൻസ്പെക്ടർ ശ്രീകുമാർ, എസ് സി പി ഒ പ്രജൂ, സിപിഓ അനീസ് എന്നിവർ ചേർന്ന സംഘം ആണ് അറസ്റ്റ് ചെയതത്. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button