സിപിഐഎം ലോക്കൽ സെക്രട്ടറിക്കെതിരെ പോക്സോ കേസ്.. 15കാരിയെ…
സിപിഎം കൈപ്പമംഗലം ലോക്കൽ സെക്രട്ടറി ബി എസ് ശക്തിധരനെതിരെയാണ് പോക്സോ കേസ് ചുമത്തിയിരിക്കുന്നത്. നാലുവർഷം മുമ്പ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.കൈപ്പമംഗലം വഞ്ചിപുര സ്വദേശിനിയായ സ്കൂൾ വിദ്യാർത്ഥിനിയാണ് പരാതി നൽകിയിരിക്കുന്നത്.പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി വണ്ടിപ്പെരിയാർ സ്വദേശി ഷാൻ അരുവിപ്ലാക്കൽ(34) കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.ക്കുന്നത്.