പോക്സോ കേസ്.. 83 കാരന് അമ്പത്തിമൂന്നര വർഷം തടവ്….

പോക്സോ കേസിൽ 83 കാരന് കടുത്ത ശിക്ഷ. കോട്ടയം ചീരഞ്ചിറ സ്വദേശി തങ്കപ്പനെ അമ്പത്തിമൂന്നര വർഷം കഠിന് തടവിന് ശിക്ഷിച്ച് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈഗീകാതിക്രം നടത്തിയ കേസിലാണ് ശിക്ഷ. പ്രതി ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴ ഒടുക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിലുണ്ട്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം.ചങ്ങനാശേരി പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി എസ് മനോജ് ഹാജരായി

Related Articles

Back to top button