സ്കൂളിലേക്ക് നടന്ന് പോയ പ്ലസ് വൺ വിദ്യാർത്ഥിനിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി… പെൺകുട്ടി നേരിട്ടത്…

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആറ്റരികത്ത് വീട്ടിൽ രോഷിത് (20) ആണ് പോക്സോ കേസിൽ പിടിയിലായത്. ഇന്നലെയാണ് കഴക്കൂട്ടം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിക്കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു. വണ്ടിയിൽ പെൺകുട്ടിയെ ബലം പ്രയോഗിച്ച് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. മേനംകുളം ജം​ഗ്ഷനു സമീപം വഴിയിലൂടെ നടന്നു പോകുകയായിരുന്ന മുൻപരിചയമുള്ള പെൺകുട്ടിയെ സ്‌കൂളിൽ എത്തിക്കാമെന്നു പറഞ്ഞ്‌ കാറിൽ നിർബന്ധിച്ച് കയറ്റിയശേഷം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്‌ പ്രതി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സ്‌കൂളിൽ എത്തിയ പെൺകുട്ടി അധ്യാപകരോട് വിവരം പറഞ്ഞു. അധ്യാപകർ ഇക്കാര്യം കഴക്കൂട്ടം പൊലീസിനെ അറിയിച്ചു. രേഖാമൂലം പരാതി നൽകി. കഴക്കൂട്ടം എസ്എച്ച്ഒ ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Related Articles

Back to top button