14കാരിയെ കടത്തിക്കൊണ്ടുപോയ സംഭവം..ഒരാൾകൂടി അറസ്റ്റിൽ.. പെൺകുട്ടി പീഡനത്തിന് ഇരയായതായി….
മുക്കത്ത് 14കാരിയെ കടത്തിക്കൊണ്ടുപോയ കേസിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവമ്പാടി സ്വദേശി ബഷീറിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കുട്ടിയെ കടത്തിക്കൊണ്ടുപോയ ഇടുക്കി പീരുമേട് സ്വദേശി അജയ്യെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.
പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോക്സോ കേസിലും ഓമശ്ശേരി വേനപ്പാറയിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലുമാണ് അജയിയെ റിമാൻഡ് ചെയ്തത്. അജയ് നിരവധി മോഷണ കേസിലെ പ്രതിയും ജയിൽ ശിക്ഷ അനുഭവിച്ചയാളുമാണ്.