പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയാക്കി.. സ്വകാര്യഭാഗങ്ങളിൽ.. വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്….
വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നും മൊഴിയുണ്ട്.

ഒന്നര മാസങ്ങൾക്ക് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോവളത്തെ ഒരു റിസോർട്ടിൽ വച്ച് ഒരു റീൽസ് ചിത്രീകരണത്തിനിടയാണ് സംഭവം. മുകേഷ് നായർ ആയിരുന്നു ഇതിൽ അഭിനയിച്ചിരുന്നത്. ഈ സമയത്ത് കുട്ടിയുടെ അർദ്ധനഗ്ന ഫോട്ടോ കുട്ടിയുടെ അനുവാദമില്ലാതെ പകർത്തുകയും നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ആയിരുന്നു. കൂടാതെ ചിത്രീകരണത്തിനിടെ കുട്ടിയെ മോശമായ രീതിയിൽ സ്പർശിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നുണ്ട്.
