വ്ലോഗര്‍ മുകേഷ് എം നായര്‍ക്കെതിരായ പോക്സോ കേസ്.. പോക്സോ കോടതിയിൽ റിപ്പോര്‍ട്ട് നൽകി പൊലീസ്…
വ്ലോഗര്‍ മുകേഷ് എം നായർ പ്രായപൂർത്തികാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. കോവളം പൊലീസെടുത്ത കേസിലാണ് തിരുവനന്തപുരം പോക്സോ കോടതിയിൽ റിപ്പോർട്ട് നൽകിയത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്ത കുറ്റംമാത്രം നിലനിർത്തിയാണ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമര്‍പ്പിച്ചത്.
പെൺകുട്ടിയുടെ പരാതിയിൽ പറയാത്ത കാര്യം പിന്നീട് മൊഴിയിൽ പറഞ്ഞത് സംശയകരമാണെന്നും ചിത്രീകരണ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്നുമാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു മുകേഷ് എം നായർക്കെതിരെ കോവളം പൊലീസ് കേസ് എടുത്തത്. കോവളത്തെ ഒരു റിസോർട്ടിലെ പരസ്യ ചിത്രീകരണത്തിനിടെ അനുമതിയില്ലാതെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതി.