പ്രകൃതി വിരുദ്ധ പീഡനം.. വൈദികനെതിരെ പോക്‌സോ കേസ്.. പിന്നാലെ ഒളിവിൽ…

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള ദിവസങ്ങളില്‍ 16കാരനായ കുട്ടിയെ പോള്‍ തട്ടുപറമ്പില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥി പീഡന വിവരം അറിയിക്കുന്നത്.

തുടര്‍ന്ന് അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിന് കൈമാറുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെയും കൂട്ടി ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button