പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാം..15 വയസുമുതൽ പീഡനം..പോക്സോ കേസ് പ്രതി പിടിയിൽ…
പാറശ്ശാല: പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിച്ചു കൊള്ളാമെന്ന് വാഗ്ദാനം നൽകി പതിനഞ്ചു വയസ്സുമുതൽ അതിജീവി തയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി.ആലപ്പുഴ, പുന്നപ്ര, പുതുവൽ കടപ്പുറം വീട്ടിൽനിന്നും തിരുവനന്തപുരം, വെള്ളായണി സ്റ്റുഡിയോ റോഡിൽ കൈരളി നഗറിൽ റെയിൽവേ പാലത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന അപ്പു (21)വിനെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്. പെൺകുട്ടി യുടെ സ്വഭാവത്തിലുണ്ടായ മാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറി ഞ്ഞത്.പിടിയിലായ പ്രതി നരുവാമൂട് പോലീസ് സ്റ്റേഷനിലെ പോക്സോ കേസിലെയും പ്രതിയാണ്.