‘രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞിട്ടാണ് പോയത്’; രണ്ടത്താണിയെ പരിഹസിച്ച് പിഎംഎ സലാം

അബ്ദുറഹിമാൻ രണ്ടത്താണിയെ പരഹസിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തിരൂരങ്ങാടി സീറ്റിൽ പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞിട്ടാണ് പോയത്. തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ കുറിച്ച് ഒരു യുഡിഎഫ് പ്രവർത്തകനും പരാതിയില്ലെന്ന് പിഎംഎ സലാം പറഞ്ഞു.

‘തിരൂരങ്ങാടിയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമില്ല. ഒരു മുസ്ലീം ലീഗ് പ്രവർത്തകനോ കോൺഗ്രസ് പ്രവർത്തകനോ യുഡിഎഫ് പ്രവർത്തകനോ ഒരു പരാതിയും ഇല്ല. ഒരുപ്രശ്‌നവും ആര് ഉണ്ടാക്കിയിട്ടില്ല. തിരൂരങ്ങാടി സീറ്റിൽ പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞിട്ടാണ് പോയത്.’ – പിഎംഎ സലാം പറഞ്ഞു.

നേരത്തെയും പിഎംഎ സലാം രണ്ടത്താണിക്കെതിരെ രംഗത്തെത്തിയിരുന്നു. ചില മണ്ഡലങ്ങളിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചവർക്ക് ചില അസ്വാരസ്യങ്ങൾ ഉണ്ടാകും. അതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റാകും, അവർ പിന്നീട് പാർട്ടിയിലേക്ക് തന്നെ തിരിച്ചു വരും. താല്കാലികമായ വികാരപ്രകടനമായി മാത്രമേ അതിനെയെല്ലാം കാണുന്നുള്ളൂ. ഒരു പ്രശ്നവും ഉണ്ടാകില്ല. അവരെല്ലാം പാർട്ടിയുടെ അടിയുറച്ച അണികളാണ്. എപ്പോഴും അവർ ലീഗിനൊപ്പം ഉണ്ടാകും. ലീഗിന്റെ സ്ഥാനാർഥികളുടെ വിജയത്തിനായി അവർ കർമരംഗത്തുണ്ടാകും. പെട്ടെന്നുള്ള വികാരപ്രകടനത്തിൽ ചിലതൊക്കെ അബദ്ധത്തിൽ പറഞ്ഞു പോയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Back to top button