പി എം ശ്രീ…പദ്ധതിയിൽ ഒപ്പിട്ടത് നിയമവകുപ്പിന്റെ ഉപദേശം മറികടന്ന്…

തിരുവനന്തപുരം: പിഎം ശ്രീയിലെ വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനില്‍. ഇത് തന്റെയും കൂടി സര്‍ക്കാരാണെന്ന് മന്ത്രി . പിഎം ശ്രീയില്‍ സിപിഐയുടെ തീരുമാനം നാളെയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാര്‍ മാറിനില്‍ക്കുമെന്ന് ഇടയ്ക്ക് തെറ്റിദ്ധാരണ വന്നെന്നും അദ്ദേഹം പറഞ്ഞു.
‘നാളത്തെ പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുക്കും. ഓരോരുത്തര്‍ പ്രതികരിക്കുന്ന രീതിയില്ല. എല്ലാം പാര്‍ട്ടി സെക്രട്ടറി നാളെ പറയും. സിപിഐ പിന്നോട്ട് പോയെന്ന് എപ്പോഴെങ്കിലും തോന്നിയോ? ഇത് എന്റെയും കൂടി സര്‍ക്കാരാണ്’, മന്ത്രി പറഞ്ഞു.



