പിഎം ശ്രീയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ പുതിയ നിർദ്ദേശം

പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ പുതിയ നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. വിവാദ വ്യവസ്ഥകളിൽ വീണ്ടും ചർച്ച ആകാമെന്ന നിലപാട് മുന്നോട്ട് വെയ്ക്കും. വ്യവസ്ഥകൾ പരിശോധിക്കാനുള്ള സമിതിയിൽ സിപിഐ മന്ത്രിമാരെ വെയ്ക്കാമെന്നും നിർദ്ദേശിക്കും. അതേസമയം, കരാറിൽ ഒപ്പിട്ടതിനാൽ തന്നെ ഈ മൂന്നു നിർദ്ദേശങ്ങൾക്കും സാധുതയില്ല. സർക്കാരിൻറെ മുഖം രക്ഷിക്കാനുള്ള പേരിനൊരു നിർദ്ദേശമാണിതെന്നതാണ് വിലയിരുത്തൽ. ചർച്ച ചെയ്യുമെന്ന് പറഞ്ഞ എംഎ ബേബിയും കയ്യൊഴിഞ്ഞതിൽ സിപിഐയ്ക്ക് കടുത്ത അമർഷമുണ്ട്. ചർച്ച ചെയ്യുമെന്ന് ആദ്യം പറഞ്ഞ എംഎ ബേബി ഇടപെടാതെ നിലപാട് മാറ്റിയതിനാലാണ് അതൃപ്തി. പേരിനൊരു സമവായം പാടില്ലെന്നാണ് ബിനോയ് വിശ്വത്തോട് സിപിഐ നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. തർക്കം മുറുകുന്നതിനിടെ നിർണായക സിപിഐ എക്സിക്യൂട്ടീവ് നാളെ നടക്കും.



