അഹമ്മദാബാദ് വിമാനാപകടം.. ദുരന്ത ഭൂമിയിലെത്തി പ്രധാനമന്ത്രി.. ആശുപത്രിയിലെത്തി പരുക്കേറ്റവരെ കാണും…
പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനദുരന്തമുണ്ടായ അഹമ്മദാബാദ് വിമാനത്താവളം സന്ദർശിക്കുന്നു. അപകടത്തിൽ പരുക്കേറ്റവരേയും പ്രധാനമന്ത്രി കാണുമെന്നാണ് സൂചന.എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണും സംഭവ സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലം സന്ദർശിച്ചിരുന്നു.
അതേസമയം അപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ സഹോദരന്‍ ഇന്ന് വീട്ടിലെത്തും. രാവിലെ കോഴിക്കോട് വിമാനം ഇറങ്ങിയശേഷം ആയിരിക്കും ഇദ്ദേഹം പുല്ലാട്ടെ വീട്ടില്‍ എത്തുക. വിദേശത്തെ ജോലി സ്ഥലത്തുനിന്നാണ് സഹോദരന്‍ രതീഷ് നാട്ടിലേക്ക് എത്തുന്നത്. ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി രതീഷ് അഹമ്മദാബാദിലെത്തും.രഞ്ജിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും ആയിരിക്കും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകുക. തിരുവല്ല തഹസില്‍ദാറില്‍ നിന്ന് രേഖകള്‍ കൈപ്പറ്റിയശേഷം അഹമ്മദാബാദിലേക്ക് യാത്ര തിരിക്കും.