ട്രംപിനെ കാണാൻ മോദി.. കൂടിക്കാഴ്ച ഫെബ്രുവരി 13ന്….
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫെബ്രുവരി 13ന് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. വാഷിംഗ്ടൺ ഡി സിയിലാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ട്രംപ് മോദിക്ക് അത്താഴ വിരുന്ന് നൽകാനും സാധ്യതയുണ്ട്.ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി ഫെബ്രുവരി 12 ന് വൈകിട്ട് വാഷിംഗ്ടൺ ഡിസിയിൽ എത്തുന്ന മോദി ഫെബ്രുവരി 14 വരെ യുഎസ് തലസ്ഥാനത്ത് തങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കൻ കോർപ്പറേറ്റ് നേതാക്കളുമായും സമൂഹവുമായും അദ്ദേഹം മറ്റ് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഫെബ്രുവരിയിൽ മോദി വൈറ്റ് ഹൗസ് സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.