തിരിച്ചടി ഉടൻ.. പ്രധാനമന്ത്രിയുടെ വിദേശയാത്ര റദ്ദാക്കി.. 80ാം യുദ്ധ വിജയവാർഷികത്തിൽ മോദി പങ്കെടുക്കില്ലെന്ന് റഷ്യ…
മോസ്കോയിൽ മെയ് 9 ന് നടക്കാനിരിക്കുന്ന റഷ്യയുടെ വിജയദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. റഷ്യൻ വിദേശകാര്യ വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രി വിദേശയാത്ര മാറ്റിവച്ചതെന്നാണ് നിഗമനം.
പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പിന്നിലെ കാരണം റഷ്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരായ വിജയത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ചാണ് റഷ്യയിലെ പരിപാടി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര നേതാക്കൾ റഷ്യയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യാത്ര നിശ്ചയിച്ചിരുന്നെങ്കിലും പരിപാടിയിൽ നിന്ന് അവസാന നിമിഷം പിന്മാറുകയായിരുന്നു.ടുത്താണ് പ്രധാനമന്ത്രി വിദേശയാത്ര മാറ്റിവച്ചതെന്നാണ് നിഗമനം.