ലോകത്തെ ഏറ്റവും ഉയരമേറിയ ആർച്ച് റെയിൽ.. ചെനാബ് പാലം ഉദ്ഘാടനം ഇന്ന്…
ലോകത്തെ ഏറ്റവും ഉയരമേറിയ ആർച്ച് റെയിൽ പാലം ജമ്മു കശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ കേബിൾ നിർമ്മിത പാലമാണ് ചെനാബിൽ രാജ്യത്തിനായി സമർപ്പിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ജമ്മു കശ്മീര്‍ സന്ദര്‍ശനമാണിത്.
കശ്മീര്‍ താഴ്വരയെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ജമ്മുകശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്ക് കുറുകെയാണ്. 1400 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 272 കിലോമീറ്റര്‍ നീളമുള്ള ഉദ്ദംപൂര്‍ കാത്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പാലം കശ്മീര്‍ റെയില്‍ പദ്ധതിയുടെ ഭാഗമാണ്. കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി. ശ്രീനഗര്‍ – ജമ്മു റൂട്ടിലൂടെയുള്ള സഞ്ചാരസമയം ഏഴ് മണിക്കൂറായി കുറയും.