മോദി ശ്രീലങ്കയില്‍.. ഉജ്ജ്വല സ്വീകരണം.. പ്രസിഡന്റുമായി ഇന്ന് കൂടിക്കാഴ്ച…

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ബാങ്കോക്കില്‍ നിന്ന് പ്രധാനമന്ത്രി ശ്രീലങ്കയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശ്രീലങ്കന്‍ സന്ദര്‍ശനം.

കൊളോംബയിലെ സ്വീകരണത്തിന് മോദി നന്ദി അറിയിച്ചു. ശ്രീലങ്കിയലെ പരിപാടികള്‍ക്കായി കാത്തിരിക്കുകയാണെന്നും മോദി എക്‌സില്‍ കുറിച്ചു.സന്ദര്‍ശനത്തിന് മുന്നോടിയായി, പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ദിസനായകെയും എക്സില്‍ ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിന്റെ പുതിയ മേഖലകള്‍ പര്യവേക്ഷണം ചെയ്യുന്നതിനും ആഗ്രഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരും പ്രധാനമന്ത്രി മോദിയെ അനുഗമിക്കുന്നു.

Related Articles

Back to top button