സൈന്യങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി.. തിരിച്ചടിയുടെ രീതിയും സമയവും തീരുമാനിക്കാൻ പൂർണ സ്വാതന്ത്ര്യം…
പഹല്‍ഗാം ഭീകരാക്രമണത്തില്‍ എങ്ങനെ മറുപടി നല്‍കണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുമായി ബന്ധപ്പെട്ട് സൈന്യത്തിന് പ്രധാനമന്ത്രി പൂര്‍ണസ്വാതന്ത്ര്യം നല്‍കി. ഏത് സമയത്ത്, ഏത് തരത്തിലുള്ള തിരിച്ചടി നടത്തണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ഔദ്യോഗിക വസതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി മൂന്ന് സൈനിക വിഭാഗങ്ങൾക്കും പൂർണ സ്വാതന്ത്ര്യം നൽകിയെന്ന് പ്രഖ്യാപിച്ചത്.ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു പ്രധാനമന്ത്രിയുടെ വസതിയില്‍ അടിയന്തര യോഗം ആരംഭിച്ചത് .