രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ 38 വിദേശ യാത്രകൾക്കായി ചെലവായത് 258 കോടി രൂപ.. കണക്കുകൾ പുറത്ത്..

2022 മെയ് മുതൽ 2024 ഡിസംബർ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 38 വിദേശ യാത്രകൾ. ഏകദേശം 258 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചതെന്ന് കേന്ദ്ര സർക്കാർ വെളിപ്പെടുത്തി. 2023 ജൂണിൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ യാത്രയ്ക്കാണ് ഏറ്റവും കൂടുതൽ ചെലവ് വന്നത്. ഇതിന് മാത്രമായി 22 കോടിയിലധികം രൂപയാണ് ചെലവായത്. വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയാണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്.

മോദിയുടെ വിദേശ യാത്രയുടെ വിവരങ്ങൾ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് രാജ്യസഭയിൽ ചോദിച്ചത്. ഇതിന് മറുപടിയായി പാബിത്ര മാർഗരിറ്റ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു. ഹോട്ടൽ താമസം, കമ്മ്യൂണിറ്റി സ്വീകരണങ്ങൾ, ഗതാഗതം, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഉൾപ്പെടെ ഓരോ സന്ദർശനത്തിനുമുള്ള ചെലവുകളുടെ വിവരങ്ങൾ നൽകണമെന്ന് ഖര്‍ഗെ ആവശ്യപ്പെടുകയായിരുന്നു.

2022 മെയ് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ നടത്തിയ സന്ദർശനങ്ങൾ ഉൾക്കൊള്ളുന്ന ഒരു പട്ടികാ രൂപത്തിലാണ് വിശദാംശങ്ങൾ നൽകിയിരിക്കുന്നത്. ശ്രദ്ധേയമായ ചെലവുകളിൽ, 2023 ജൂണിൽ യുഎസ് സന്ദർശനത്തിന് 22,89,68,509 രൂപയും, 2024 സെപ്റ്റംബറിൽ യുഎസ് സന്ദർശനത്തിന് 15,33,76,348 രൂപയും ചെലവായി. മറ്റ് പ്രധാന യാത്രകളിൽ 2023 മെയ് മാസത്തിൽ പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനത്തിന് 17,19,33,356 രൂപയും, 2022 മെയ് മാസത്തിൽ നേപ്പാൾ സന്ദർശനത്തിന് 80,01,483 രൂപയും ചെലവായതായി
പാബിത്ര മാർഗരിറ്റ് അറിയിച്ചു.

Related Articles

Back to top button