പ്ലസ് ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം വർക്കലയിൽ 17 കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു വിദ്യാർത്ഥിനിയായ ശിവകാമിയെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർ കാണുന്നത്. വെട്ടൂർ നെടുങ്കണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ശിവകാമി. കുട്ടിയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഒന്നും അറിയില്ലെന്ന് മാതാപിതാക്കൾ പ്രതികരിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Related Articles

Back to top button