പ്ലസ് വൺ പ്രവേശനം… ഓൺലൈൻ അപേക്ഷ നാളെ വൈകിട്ട് 5 മണി വരെ…

പ്ലസ് വൺ പ്രവേശന ഓൺലൈൻ അപേക്ഷാസമർപ്പണം നാളെ വൈകിട്ട് 5 മണി വരെ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണവും നാളെ വൈകിട്ട് 5 മണി വരെ ഉണ്ടായിരിക്കും. ട്രയൽ അലോട്ട്മെന്റ് മെയ്‌ 24 ന് വൈകിട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 22 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button