ഒരു വർഷമായി അസഹ്യമായ തൊണ്ടവേദന.. ഒടുവിൽ പരിശോധനയിൽ ആറ് വയസ്സുകാരൻ്റെ തൊണ്ടയിൽ കണ്ടത്.. കുടുങ്ങിയ നിലയിൽ….

നിരന്തരമായ തൊണ്ടവേദന അനുഭവിച്ചിരുന്ന ആറ് വയസുകാരന്റെ തൊണ്ടയിൽ നിന്ന് പുറത്തെടുത്തത് കളിപ്പാട്ടത്തിലെ പ്ലാസ്റ്റിക്.തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഷണ്മുഖ എന്ന കുട്ടിയുടെ തൊണ്ടയിൽ നിന്നാണ് പ്ലാസ്റ്റിക് വസ്തു കണ്ടെടുത്തത്.ഒരു വർഷമായി നിരന്തരമായ തൊണ്ടവേദന കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു ഷണ്മുഖ. മാതാപിതാക്കൾ നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും എന്താണ് കാരണമെന്ന് കണ്ടുപിടിക്കാനായിരുന്നില്ല. അവസാനം ഖമ്മത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചു. തുടർന്ന് നടത്തിയ പരിശോധനകളിലാണ് കാര്യം മനസിലായത്.

ഒരു വർഷം മുൻപ് കളിക്കുന്നതിനിടെ ഷണ്മുഖ അറിയാതെ കളിപ്പാട്ടത്തിൽ നിന്നുള്ള ഒരു പ്ലാസ്റ്റിക് വസ്തു വിഴുങ്ങിയിരുന്നു. ഇതാണ് തൊണ്ടവേദനയ്ക്ക് കാരണമായത്. എൻഡോസ്കോപ്പ് ഉപകരണത്തിലൂടെയാണ് പ്ലാസ്റ്റിക് വസ്തു പുറത്തെടുത്തത്.

Related Articles

Back to top button