പ്ലാസ്റ്റിക് നിങ്ങളുടെ ഉറക്കം കെടുത്തും… ഈ കാര്യങ്ങൾ ശ്രദ്ദിക്കാം…

ഒരു മനുഷ്യന്റെ ആരോ​ഗ്യം നിലനിർത്തുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. എന്നാൽ ചിലർക്കെങ്കിലും ശരിയായ ഉറക്കം ലഭി്ക്കണമെന്നില്ല. അതിനു കാരണം നിത്യോപയോഗ പ്ലാസ്റ്റിക് വസ്തുക്കളാകാം. പ്ലാസ്റ്റിക്കിൽ കാണപ്പെടുന്ന രാസവസ്തുക്കൾ ശരീരത്തിൻ്റെ സ്വാഭാവിക ഉറക്ക ചക്രത്തെ ബാധിക്കുമെന്നതാണ് പുതിയ പഠനം. ഇത് ഉറക്കസംബന്ധമായ പ്രശ്നങ്ങൾക്കും പ്രമേഹത്തിനും കാൻസറിനും വരെയുള്ള സാധ്യത വർധിച്ചേക്കും. എൻവയോൺമെന്റൽ ഇൻ്റർനാഷണൽ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പിവിസി മെഡിക്കൽ ഫീഡിംഗ് ട്യൂബിൽ നിന്നും ഒരു പോളിയുറീഥേൻ ഹൈഡ്രേഷൻ പൗച്ചിൽ നിന്നുള്ള രാസവസ്തുക്കൾ ​ഗവേഷകർ ഇതിനായി പരിശോധിച്ചു. ഭക്ഷണ പാക്കറ്റുകൾ, കളിപ്പാട്ടങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയ ഗാർഹിക ഉത്പന്നങ്ങളിലും ഇതേ വസ്തുക്കൾ കാണപ്പെടുന്നുണ്ട്. ഈ രാസവസ്തുക്കൾ നമ്മുടെ ശരീരത്തിന്റെ ബോഡി ക്ലോക്കിനെ(body’s internal clock) 17 മിനിറ്റ് വരെ വൈകിപ്പിക്കുന്നതായും ഇവർ കണ്ടെത്തി.

സമയം സംബന്ധിച്ച് നോക്കുമ്പോൾ ചെറിയ മാറ്റമാണെങ്കിലും ബോഡി ക്ലോക്ക് വളരെ കൃത്യമാണെന്നാണ് പഠനത്തിന് പിന്നിലെ ​ഗവേഷകരിൽ ഒരാളായ മാർട്ടിൻ വാഗ്നർ പറയുന്നത്. 15 മിനിറ്റിന്റെ കാലതാമസം പോലും നിർണായകമായേക്കാമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

അഡിനോസിൻ റിസപ്റ്ററുകളാണ് ശരീരത്തിന്റെ ബോഡ് ക്ലോക്കിന് ആവശ്യമായ നിർദേശങ്ങൾ നൽകുന്നത്. പകലും രാത്രിയും മാറിവരുമ്പോൾ താളംതെറ്റാതെ പോകാൻ ശരീരത്തെ സഹായിക്കുന്നതും ഈ പ്രക്രിയയാണ്. എന്നാൽ, പ്ലാസ്റ്റിക് രാസവസ്തുക്കൾ ഈ റിസപ്റ്ററിനെ സന്ദേശം കൈമാറുന്നത് തടയുന്നുവെന്നാണ് ​ഗവേഷകർ പറയുന്നത്.

Related Articles

Back to top button