സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ച് ദിവസമാക്കാൻ ആലോചന.. സർവീസ് സംഘടനകളുടെ യോഗം വിളിച്ചു..

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിവസം ഒരു ആഴ്ചയിൽ അഞ്ച് ദിവസമാക്കാൻ ആലോചന. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ. സെപ്റ്റംബർ 11 നാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. ഒരു സര്‍വീസ് സംഘടനയില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതം യോഗത്തില്‍ പങ്കെടുക്കാനാണ് കത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും മുൻകൂട്ടി അറിയിക്കാനായി ഒരു ഇമെയില്‍ വിലാസവും സംഘടനകള്‍ക്ക് അയച്ച കത്തിൽ നൽകിയിട്ടുണ്ട്. സര്‍ക്കാരിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച ശേഷമാണ് വിഷയത്തിൽ സര്‍വീസ് സംഘനകള്‍ നിലപാട് സ്വീകരിക്കുകയുള്ളൂ.

Related Articles

Back to top button