ചെറു വിമാനം തകര്‍ന്നുവീണ് 12 മരണം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍

കെനിയയിലെ ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയയിൽ ചെറുവിമാനം തകർന്നു വീണ് 12 പേർ മരിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. സെസ്‌ന കാരവൻ വിഭാഗത്തിൽപ്പെട്ട വിമാനം അപകടത്തിൽപ്പെടാനുളള കാരണം വ്യക്തമല്ല.

ദിയാനിയിൽ നിന്ന് കിച്വ ടെംബോയിലേക്കുള്ള 5 വൈ-സിസിഎ വിമാനം പറന്നുയരുകിനു ശേഷം ഏകദേശം 40 കിലോമീറ്റർ അകലെയുള്ള വനത്തിനടുത്തുള്ള കുന്നിൽ ഇടിഞ്ഞുവീണു. മരിച്ചവരിൽ പ്രധാനമായും വിദേശ വിനോദസഞ്ചാരികളാണ്. മരിച്ചവർ ഏതൊക്കെ രാജ്യങ്ങളിൽ നിന്നുളളവരാണെന്ന് പിന്നീട് സ്ഥിരീകരിക്കുമെന്ന് ക്വാലെ കൗണ്ടി കമ്മീഷണർ സ്റ്റീഫൻ ഒറിൻഡെ പറഞ്ഞു.

വിമാനത്തിൽ എത്ര യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. പറന്നുയരുന്നതിനുള്ള നിമിഷങ്ങളിൽ തന്നെ വിമാനം തകർന്ന് തീപിടിക്കുകയും, മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. മോശം കാലാവസ്ഥയും മറ്റ് ഘടകങ്ങളും അപകടത്തിന് കാരണമായിരിക്കാമെന്ന് പ്രാഥമിക വിലയിരുത്തലുണ്ട്.

Related Articles

Back to top button