വയനാട്ടിൽ ഖുശ്ബു വന്നിട്ട് കാര്യമില്ല..നടക്കുന്നത് സൗന്ദര്യ മത്സരമല്ലന്ന് പികെ ബഷീർ…

വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി ഖുശ്ബു വന്നിട്ടും കാര്യമില്ലെന്ന് ഏറനാട് എംഎൽഎ പികെ ബഷീർ. വയനാട്ടിൽ സൗന്ദര്യ മത്സരമല്ല നടക്കുന്നതെന്നും പികെ ബഷീർ പരിഹസിച്ചു. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിപ്പിക്കാൻ ബിജെപി ഖുശ്ബുവിനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു പിന്നാലെയാണ് പികെ ബഷീറിന്റെ പ്രതികരണം.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് കൊട്ടക്കണക്കിന് വോട്ട് കിട്ടും. ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട്‌ സരിന്റെ സ്ഥാനാർത്ഥിത്വം സിപിഐഎമ്മിന് നാണക്കേടാണ്. എകെ​ജി മത്സരിച്ച മണ്ഡലത്തിൽ സ്വന്തം സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്ത ഗതികേടിൽ സിപിഐഎം എത്തിയെന്നും പികെ ബഷീർ പരിഹസിച്ചു. പാലക്കാട്‌ രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷം നേടുമെന്നും പികെ ബഷീർ കൂട്ടിച്ചേർത്തു.

Related Articles

Back to top button