‘പിണറായി വിജയൻ ആയിരിക്കില്ല എല്ലാ കാലത്തും കേരളത്തിൻ്റെ മുഖ്യമന്ത്രി….ഷാഫി പറമ്പിൽ എം പി

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മർദിച്ചതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി. കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ്. ആഭ്യന്തരവകുപ്പിന് ഒരു തലവൻ ഉണ്ടെങ്കിൽ, ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഈ നിമിഷം ഈ ക്രൂരന്മാരെ പിരിച്ചുവിടണമെന്നും ഷാഫി ആവശ്യപ്പെട്ടു.

ഒരു കോൺഗ്രസ് പ്രവർത്തകനോട് കാരണമില്ലാതെ കാണിച്ച ഈ ക്രൂരതയും സംരക്ഷിക്കാൻ കൊടി സുനി മാർക്ക് പോലും സംരക്ഷണം ഒരുക്കുന്ന അതേ നയമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ ചെയ്തവരോട് പറയുന്നു എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിൻ്റെ മുഖ്യമന്ത്രിയെന്നും ഷാഫി മുന്നറിയിപ്പ് നൽകി.

Related Articles

Back to top button